ജന്തുക്ഷേമ അവാർഡിന് അപേക്ഷിക്കാം

Wednesday 08 September 2021 12:00 AM IST

ആലപ്പുഴ: ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ജില്ലാ തല അവാർഡിനായി അപേക്ഷ ക്ഷണിച്ചു. 2020ൽ ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും അവർ നടത്തിയ പ്രവർത്തനങ്ങളുടെ വിവരണങ്ങളും രേഖകളുമടക്കം ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർക്ക് അപേക്ഷ നൽകണം.10,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. അപേക്ഷകൾ 13ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കണം. ഫോൺ: 9447736400, 9526491108.