അഫ്ഗാനിൽ ഹസൻ അഖുൻദ് പ്രധാനമന്ത്രി

Wednesday 08 September 2021 12:00 AM IST

അഫ്ഗാനിസ്ഥാനിൽ ഇടക്കാല താലിബാൻ സർക്കാർ.

യു.എൻ. ഭീകരനായി പ്രഖ്യാപിച്ച മുല്ല മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രി.

പ്രധാനമന്ത്രിയാവുമെന്ന് കരുതിയിരുന്ന മുല്ല ബരാദർ ഒന്നാം ഉപപ്രധാനമന്ത്രി, മൗലവി ഹനാഫി രണ്ടാം ഉപപ്രധാനമന്ത്രി താലിബാൻ സ്ഥാപക നേതാക്കളിലൊരാളായ മുല്ല ഒമറിന്റെ മകൻ മുല്ല യാക്കൂബ് പ്രതിരോധമന്ത്രി.

അമിർഖാൻ മുത്താഖിയാണ് വിദേശകാര്യമന്ത്രി.

ഹഖാനി നെറ്റ്‌വർക്ക് വിഭാഗം തലവൻ സിറാജ് ഹഖാനിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല.

കാബൂളിൽ സ്ത്രീകൾ അടക്കം നടത്തിയ പാക് വിരുദ്ധറാലിക്ക് നേരെ താലിബാൻ ഭീകരർ വെടിവച്ചു.

ഐക്യരാഷ്​ട്രസഭയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ​ പ്രവർത്തനങ്ങൾക്ക് അനുമതി