ഇ.ഡി അന്വേഷണം: കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി

Wednesday 08 September 2021 12:20 AM IST

തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട് മലപ്പുറം എ.ആർ നഗർ സഹകരണബാങ്കിനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമാവശ്യപ്പെട്ട മുൻമന്ത്രി കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിലെ സഹകരണമേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതല്ലെന്നും, സാധാരണനിലയ്ക്ക് ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. "കെ.ടി. ജലീൽ ഇ.ഡി നേരത്തേ ചോദ്യം ചെയ്തയാളാണല്ലോ. അതോടെ, അദ്ദേഹത്തിന് ഇ.ഡിയിൽ കുറേക്കൂടി വിശ്വാസം വന്നതായാണ് തോന്നുന്നത്."- മുഖ്യമന്ത്രി പരിഹസിച്ചു.

ജലീൽ പരാമർശിച്ച ബാങ്കിന്റെ കാര്യത്തിൽ സഹകരണവകുപ്പ് നേരത്തേ കർശന നടപടിയിലേക്ക് നീങ്ങിയതാണ്. അതിൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാലാണ് മറ്റ് നടപടികളിലേക്ക് നീങ്ങാനാവാത്തത്. ഇവിടെ അന്വേഷിക്കാനാവശ്യമായ സംവിധാനമുണ്ട്. കുറ്റം ആരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിലും ശക്തമായ നടപടിയുണ്ടാകും.

മുസ്ലിംലീഗിന്റെ സ്വിസ് ബാങ്കാണ് എ.ആർ നഗർ സഹകരണബാങ്കെന്ന ആക്ഷേപമാണ് കഴിഞ്ഞ ദിവസം ജലീൽ ഉന്നയിച്ചത്. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ കള്ളപ്പണം,ബിനാമി ആരോപണവും ഉയർത്തിയിരുന്നു. ജലീൽ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

 അ​ദ്ധ്യാ​പ​ക​രെ​ല്ലാം​ ​ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ​ ​വാ​ക്സി​നെ​ടു​ക്ക​ണം

സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​വാ​ക്സി​നേ​ഷ​ൻ​ ​മൂ​ന്ന് ​കോ​ടി​ ​ക​വി​ഞ്ഞ​താ​യി​ ​കൊ​വി​ഡ് ​പ്ര​തി​വാ​ര​ ​അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​മു​ഖ്യ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തെ​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും​ ​ഇ​ത് ​ന​ട​പ്പാ​ക്കി​ ​അ​ത​ത് ​വ​കു​പ്പു​ക​ൾ​ ​സ​ർ​ക്കാ​രി​ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

വാ​ക്സി​ൻ​ക്ഷാ​മം​ ​കാ​ര​ണം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വാ​ക്സി​നേ​ഷ​നി​ൽ​ ​ത​ട​സം​ ​നേ​രി​ട്ടി​രു​ന്നെ​ങ്കി​ലും​ ​ക​ഴി​ഞ്ഞ​ദി​വ​സം10​ ​ല​ക്ഷം​ ​ഡോ​സ് ​വാ​ക്സി​ൻ​ ​എ​ത്തി​യ​തോ​ടെ​ ​ഇ​ന്ന​ലെ​മു​ത​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​കാ​ര്യ​മാ​യി​ ​ന​ട​ന്നു​വ​രി​ക​യാ​ണ്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടു​ ​വ​രെ​ ​ആ​കെ​ 3,01,00,716​ ​ഡോ​സ് ​വാ​ക്സി​നാ​ണ് ​ന​ൽ​കി​യ​ത്.​ ​അ​തി​ൽ​ 2,18,54,153​ ​പേ​ർ​ക്ക് ​ഒ​ന്നാം​ ​ഡോ​സ് ​വാ​ക്സി​നും​ 82,46,563​ ​പേ​ർ​ക്ക് ​ര​ണ്ടാം​ ​ഡോ​സ് ​വാ​ക്സി​നു​മാ​ണ് ​ന​ൽ​കി​യ​ത്.​ 18​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​ 76.15​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​ആ​ദ്യ​ ​ഡോ​സ് ​വാ​ക്സി​നും​ 28.73​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​ര​ണ്ടാം​ ​ഡോ​സും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​സം​സ്ഥാ​ന​ത്തെ​ ​വാ​ക്സി​നേ​ഷ​ൻ​ ​ദേ​ശീ​യ​ ​ശ​രാ​ശ​രി​യെ​ക്കാ​ളും​ ​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്. ര​ണ്ടാം​ ​ഡോ​സി​ന് ​അ​ർ​ഹ​ത​യു​ള്ള​വ​ർ​ ​ഉ​ട​ൻ​ത​ന്നെ​ ​അ​ത് ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​അ​വ​സാ​ന​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​ജീ​വ​ന​ക്കാ​രും​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​ആ​ദ്യ​ ​ഡോ​സ് ​ഈ​യാ​ഴ്ച​ ​ത​ന്നെ​ ​പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.