അപേക്ഷ ക്ഷണിച്ചു

Wednesday 08 September 2021 1:53 AM IST

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കുമാരപുരം ചെന്നിലോട് പ്രവർത്തിക്കുന്ന കടകംപള്ളി ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള പ്ളംബർ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യമായതും ഒരുവർഷ കാലാവധിയുള്ളതുമായ കോഴ്സിന് 2021-22 പട്ടികജാതി പട്ടികവർഗക്കാർക്ക് പുറമേ മറ്റു വിഭാഗക്കാർക്കും അപേക്ഷിക്കാം. അർഹതപ്പെട്ട വിഭാഗങ്ങൾക്ക് സ്റ്റൈപ്പൻഡ്,​ലംപ്‌സംഗ്രാന്റ്,ഹോസ്റ്റൽ സൗകര്യം എന്നിവ ലഭ്യമാണ്. എല്ലാ ട്രെയിനികൾക്കും യൂണിഫോം അലവൻസും സ്റ്റഡി ടൂർ അലവൻസും പോഷകാഹാരവും ഉച്ചഭക്ഷണവും ബസ് കൺസഷനും ലഭിക്കും.അപേക്ഷ www.scdd.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ കടകംപള്ളി ഐ.ടി.ഐയിൽനിന്ന് ലഭിക്കും. ഫോൺ: 0471 2552963, 9446850105. ഇ മെയിൽ scdditckadakampally@gmail.com.