വിദ്യാരംഗം കലാ സാഹിത്യവേദി

Wednesday 08 September 2021 1:55 AM IST

തിരുവനന്തപുരം: വിദ്യാരംഗം കലാ സാഹിത്യവേദി ജില്ലാ പ്രവർത്തനോദ്ഘാടനം കവി മുരുകൻ കാട്ടാക്കട നിർവഹിച്ചു. ചാല ബോയ്സ് എച്ച്.എസ്.എസ്സിൽ നടന്ന ചടങ്ങിൽ ഡി.ഡി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എ.ഇ.ഒ ഗോപകുമാർ, എച്ച്.എം കുമാരി ലതിക,വിദ്യാരംഗം സംസ്ഥാന കോ ഓർഡിനേറ്റർ ടി.കെ.എ ഷാഫി, അംബിദാസ് കാരേറ്റ്, ജില്ലാ കോ ഓർഡിനേറ്റർ വി.ഹരികുമാർ, റജി എന്നിവർ സംസാരിച്ചു. മുൻ ജില്ലാ കോ ഓർഡിനേറ്റർ അനിൽകുമാർ, മുൻ വർക്കല ഉപജില്ലാ കോ ഓർഡിനേറ്റർ സുനിത എന്നിവർക്ക് യാത്രഅയപ്പ് നൽകി.

Advertisement
Advertisement