സ്റ്റേറ്റ് അക്കാഡമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ മന്ദിരോദ്ഘാടനം

Wednesday 08 September 2021 2:08 AM IST

തിരുവനന്തപുരം: നവകേരള സൃഷ്ടിയിൽ പുരോഗതി കൈവരിക്കാൻ സാധിച്ചത് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പഠനഗവേഷണ പരിശീലന കേന്ദ്രമായ സ്റ്റേറ്റ് അക്കാഡമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മിനിസ്ട്രി ഒഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് മുഖ്യപ്രഭാഷണം നടത്തി. ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ പി.വി. ബാബു, വാർഡ് കൗൺസിലർ സൗമ്യ, കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയർമാൻ പി.സി. മോഹനൻ, എൻ.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്‌കർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടർ ഡോ.കെ.ജെ. ജോസഫ്, അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഡോ.കെ.എൻ. ഹരിലാൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement