ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു! പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു
Wednesday 08 September 2021 12:55 PM IST
സംവിധായകൻ ഷാജി കൈലാസിനൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രഖ്യാപനം.നീണ്ട പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. രാജേഷ് ജയറാം ആണ് തിരക്കഥയൊരുക്കുന്നത്.മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പിന് അടിയിൽ നിരവധി പേരാണ് ആശംസയറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
വളരെ ആവേശത്തോടെയും, സന്തോഷത്തോടെയുമാണ് അടുത്തമാസം ആരംഭിക്കുന്ന, ഷാജി കൈലാസിനൊപ്പമുള്ള തന്റെ ചിത്രം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.