എസ്.ചന്ദ്രശേഖർ കണ്ണൂരിൽ ജില്ലാ കളക്ടറായിചുമതലയേറ്റു

Wednesday 08 September 2021 10:23 PM IST

കണ്ണൂർ : ജില്ലാ കളക്ടറായി എസ് .ചന്ദ്രശേഖർ ചുമതലയേറ്റു. കണ്ണൂരിൽ അസിസ്റ്റന്റ് കളക്ടറായും തലശ്ശേരി, തിരുവല്ല, ആലപ്പുഴ എന്നിവിടങ്ങളിൽ സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ്, സ്റ്റേറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് മിഷൻ, ഐ ടി മിഷൻ എന്നിവയുടെ ഡയറക്ടറുമായിരുന്നു. തമിഴ്നാട് സേലം സ്വദേശിയാണ്.
മുമ്പ് കണ്ണൂരിൽ പ്രവർത്തിച്ചതിനാൽ കണ്ണൂരിനെ അറിയാമെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പദ്ധതികൾക്കും മുൻഗണന നൽകി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മുൻ ജില്ലാ കളക്ടർ ടി വി സുഭാഷ്, അസിസ്റ്റന്റ് കളക്ടർ മുഹമ്മദ് ഷഫീഖ്, സബ് കളക്ടർ അനുകുമാരി, എ .ഡി .എം കെ കെ ദിവാകരൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement