ശങ്കരപദ്മം പുരസ്‌കാരം കലാമണ്ഡലം ഗോപിയാശാന്

Wednesday 08 September 2021 11:09 PM IST

തൃശൂർ : തെക്കെ മഠത്തിന്റെ ശങ്കരപദ്മം പുരസ്‌കാരം കലാമണ്ഡലം ഗോപിയാശാന് സമ്മാനിക്കും. 23 ന് വൈകീട്ട് തെക്കേ മഠത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനനന്ദഭൂതി അവാർഡ് സമ്മാനിക്കും. പി. ചിത്രൻ നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

തൃകൈക്കാട്ട് മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനനന്ദ തീർത്ഥ, മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനനന്ദഭൂതി, കഥകളി ക്ലബ്ബ് സെക്രട്ടറി കെ.പി. രാധകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് തെക്കേ മഠം മാനേജർ വടക്കുമ്പാട്ട് നാരായണൻ, മോഹൻ വെങ്കട കൃഷ്ണൻ, ഡോ. പാഴൂർ ദാമോദരൻ, എടമന വാസുദേവൻ നമ്പൂതിരി, കുന്നം വിജയൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement