ഓൺലൈൻ ക്യാമ്പ്

Wednesday 08 September 2021 11:13 PM IST

തൃശൂർ : ജവഹർ ബാൽ മഞ്ച് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരു വർഷത്തേക്ക് എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഓൺലൈൻ ക്യാമ്പ് നടത്തുന്നു. 11 ന് വൈകിട്ട് 4 ന് ഓൺലൈനിൽ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഓൺലൈൻ വിദ്യാഭ്യാസവും നേത്രസംരക്ഷണവും എന്ന വിഷയത്തിൽ പാലക്കാട് ട്രിനിറ്റി ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ക്ലാസെടുക്കും. ജില്ലാ ചെയർമാൻ സുരേഷ് കെ. കരുൺ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ഡോ. ജി.വി. ഹരി സംസാരിക്കും.

Advertisement
Advertisement