നടി നൂറിന്റെ കിടിലൻ മേക്കോവർ നടത്തി രഞ്ജു രഞ്ജുമാർ; വീഡിയോ വൈറൽ

Thursday 09 September 2021 12:54 PM IST

ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായ നടിയാണ് നൂറിൻ ഷെരിഫ്. തെന്നിന്ത്യയിലെ തന്നെ തിരക്കുള്ള താരമാണ് നൂറിനിപ്പോൾ. നടിയുടെ ചുരുണ്ടമുടിയാണ് ആരാധകരെ ഏറെ ആകർഷിച്ച ഒരു കാര്യം.

ഇപ്പോഴിതാ നടിയുടെ കിടിലൻ മേക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരാണ് മേക്കോവർ നടത്തിയത്. കൗമുദി ടിവിയുടെ മേക്കോവറിലൂടെ നടി തന്റെ വിശേഷങ്ങളും പങ്കുവയ്ക്കുന്നു.