9.55 ലക്ഷം വാക്‌സിൻ ലഭ്യമായി
Friday 10 September 2021 5:54 AM IST
തിരുവനന്തപുരം : സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. 8ലക്ഷം കൊവിഷീൽഡും 1,55,290 ഡോസ് കൊവാക്‌സിനുമാണ് എത്തിയതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത് 2,71,000, എറണാകുളത്ത് 3,14,500, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് കൊവിഷീൽഡാണ് ലഭ്യമായത്. കൊവാക്സിൻ തിരുവനന്തപുരത്താണ് എത്തിയത്. മറ്റുജില്ലകളിലേക്കുള്ള വാക്‌സിൻ വിതരണം ആരംഭിച്ചു.