മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Saturday 11 September 2021 12:00 AM IST

കുറിച്ചി: ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കുറിച്ചി പഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്തിലെ ചാണകക്കുഴി, പുലിക്കുഴി, എണ്ണയ്ക്കാച്ചിറ, ആനക്കുഴി, ചാലച്ചിറ കുളങ്ങളിലാണ് രോഹു, കട്‌ല മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. 16-ാം വാർഡിലെ ചാണകക്കുഴി കുളത്തിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനീഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പ്രീതാ കുമാരി, സുമ എബി, അഭിജിത്ത് മോഹൻ, പഞ്ചായത്തംഗം കെ.ആർ ഷാജി, അക്വാകൾച്ചർ പ്രമോട്ടർ പ്രജിത ദാസ്, അഗസ്റ്റിൻ ജോർജ്ജ് കറുകപ്പറമ്പിൽ, ബൈജു മാവേലിപറമ്പിൽ, സി ആർ രാധിക, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement