വിനീത് കുമാറിന്റെ ചിത്രത്തിൽടൊവിനോയും ദർശന രാജേന്ദ്രനും

Saturday 11 September 2021 4:38 AM IST

നടൻ വിനീത്‌കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് നായനകാവുന്നു. ദർശന രാജേന്ദ്രനാണ് ചിത്രത്തിൽ നായിക. ബംഗളൂരുവിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ഷറഫു, സുഹാസ്, അർജുൻലാൽ എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്നു. തന്മാത്ര സിനിമയിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച അർജുൻലാലിന്റെ ആദ്യ തിരക്കഥയാണിത്. ശ്രീനാഥ് ഭാസി, അർജുൻലാൽ, അർജുൻരാധാകൃഷ്ണൻ, ബേസിൽ ജോസഫ് എന്നിവരാണ് മറ്റു താരങ്ങൾ. ഹാപ്പി അവേഴ്സ് എന്റർടെയ്‌ൻമെന്റ‌്‌സും ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മിക്കുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി 2015ൽ പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധാനരംഗത്തേക്ക് എത്തുന്നത്. രഞ്ജിത് കഥ എഴുതിയ ചിത്രത്തിൽ മൃദുല മുരളി, ദിവ്യപിള്ള, രഞ്ജി പണിക്കർ, ടിനി ടോം എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തിയത്.

Advertisement
Advertisement