കർഷക സംഘം ധർണ നടത്തി

Saturday 11 September 2021 12:00 AM IST

എരുമേലി: കർഷക സംഘം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ധർണ നടത്തി. ഏരിയാ സെക്രട്ടറി റ്റി. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ സി.പി.എം ഏരിയ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. പി. എൻ പ്രഭാകരൻ, എസ് ഷാജി, പി.കെ അബ്ദുൽ കരീം, ടി.എസ് കൃഷ്ണകുമാർ , കെ.എൻ ദാമോദരൻ, ലതാ എബ്രഹാം, അജിതാ രതീഷ്, പി കെ ബാബു, പി.ആർ സാബു , കെ.കെ ഭാസ്കരപിള്ള, എ.ജി തങ്കപ്പൻ എന്നിവർ എന്നിവർ പങ്കെടുത്തു. വന്യമൃഗങ്ങൾ മൂലം നഷ്ടം വരുന്ന വിളകൾക്ക് ഇരട്ടി നഷ്ടപരിഹാരം നൽകുക, സെറ്റിൽമെന്റ് ഭൂമിക്ക് പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

Advertisement
Advertisement