നാടിന് അഭിമാനമായി ദിവ്യ

Saturday 11 September 2021 2:33 AM IST

ആലപ്പുഴ: വെള്ളായണി കാർഷിക കോളേജിൽ നിന്ന് ബി.എസ്‌സി അഗ്രിക്കൾച്ചർ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആര്യാട് പഞ്ചായത്ത് 18-ാം വാർഡിൽ തൈപ്പറമ്പിൽ ദിലീപിന്റെയും പ്രീയമ്മയുടെയും മകൾ ദിവ്യ ദിലീപ് നാടിന് അഭിമാനമാകുന്നു. പാതിരപ്പള്ളി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് ദിലീപ്.
പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ദിവ്യ വിജയിച്ചത്.

ഇ.കെ. നായനാർ പാലിയേറ്റീവ് സൊസൈറ്റിയും സി.പി.എം ഐക്യഭാരതം ലോക്കൽ കമ്മിറ്റിയും ദിവ്യയെ അനുമോദിച്ചു. ചെയർമാൻ പ്രൊഫ. സി.വി.നടരാജൻ, ലോക്കൽ സെക്രട്ടറി ബി. ജിജിമോൻ, എ. പ്രേംനാഥ്, പോൾജോൺ എന്നിവർ വീട്ടിലെത്തി പൊന്നാടയണിയിച്ചു.

Advertisement
Advertisement