നടൻ സായ് ധരം തേജിന് ബൈക്കപകടത്തിൽ പരിക്ക്

Sunday 12 September 2021 12:16 AM IST

ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം സായ് ധരം തേജിന് ബൈക്കപകടത്തിൽ പരിക്കേറ്റു. ഹൈദരാബാദിലെ മധപൂർ കേബിൾ പാലത്തിലൂടെ അമിതവേഗത്തിലൂടെ സ്പോർട്‍സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്. ബോധക്ഷയം സംഭവിച്ച നടനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തു

താരങ്ങളായ ചിരഞ്ജീവി, അല്ലു അരവിന്ദ്, വരുൺ തേജ്, പവൻ കല്യാൺ തുടങ്ങിയവർ സായ് ധരം തേജിനെ ആശുപത്രിയിൽ സന്ദർശിച്ചു. ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും സഹോദരി വിജയ ദുർ​ഗയുടെ മകനാണ് സായ്.