പുസ്തകശാലയുടെ ഉദ്ഘാടനം
Sunday 12 September 2021 12:00 AM IST
ചങ്ങനാശേരി: ഐക്യരാഷ്ട്രസഭ യുവജന വർഷമായി പ്രഖ്യാപിച്ച 1985ൽ ആരംഭം കുറിച്ച ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ഇടവകയിലെ യൂത്ത് ഇയർ മെമ്മോറിയൽ ലൈബ്രറിയുടെ നവീകരിച്ച റീഡിംഗ് റൂമിന്റെയും പുസ്തകശാലയുടെയും ഉദ്ഘാടനം കത്തീഡ്രൽ വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ നിർവ്വഹിച്ചു. ഡയറക്ടർ ഫാ. സജേഷ് ഇളംതുരുത്തിയിൽ, ഫാ. അലൻ വെട്ടുകുഴിയിൽ, ഫാ. റ്റോം മാളിയേക്കൽ, ജോണി കണ്ടങ്കരി, ജോഷി വള്ളപ്പുര, ജോബി തൂമ്പുങ്കൽ, ലെനിൻ കുട്ടംപേരൂർ, ജിജി മുളയ്ക്കൽ, വിന്നി കല്ലൂക്കളം, ബാബു അയ്യരുകുളങ്ങര, ജിജി കോട്ടയ്ക്കൽ, റോബിൻ കടന്തോട്, ജിജൻ പുല്ലംപ്ലാവിൽ, കാർമ്മൽ പാമ്പൂട്ടിത്തറ എന്നിവർ പങ്കെടുത്തു.