ധ്യാൻ ശ്രീനിവാസന്റെ ആപ് കൈസേ ഹോ എറണാകുളത്ത്

Sunday 12 September 2021 4:06 AM IST

ധ്യാൻ ശ്രീനിവാസന്റെ രചനയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി.ധ്യാൻ ശ്രീനിവാസൻ, ദിവ്യദർശൻ, പ്രശസ്ത ടെലിവിഷൻ അവതാരകനായ ജീവ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുരഭി സന്തോഷാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു എന്നിവർക്കൊപ്പം ശ്രീനിവാസനും ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നു.

സ്വാതിദാസിന്റെ വരികൾക്ക് ഡോൺ വിൻസന്റ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം : അഖിൽ ജോർജ്. ചിത്രസംയോജനം: രെതിൻ രാധാകൃഷ്ണൻ, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേയ്‌ക്കപ്പ്: വിപിൻ ഓമശ്ശേരി, കോസ്‌റ്റ്യൂം ഡിസൈൻ: ഷാജി ചാലക്കുടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രവീന്ദ്രൻ, സഹസംവിധാനം: ഡാരിൻ ചാക്കോ, ഹെഡ്വിൻ, ജിൻസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജൂലിയസ് ആംസ്ട്രോങ് (പവി കടവൂർ), പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് : സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ച ന്തിരൂർ.