ഭൂപേഷ്​​ ബാഘേലിന്റെ പിതാവിന് ജാമ്യം

Sunday 12 September 2021 12:00 AM IST

റായ്പൂർ: ബ്രാഹ്​മണർക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട​ കേസിൽ അറസ്റ്റിലായ ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​​ സിംഗ്​ ബാഘേലിന്റെ പിതാവായ നന്ദകുമാർ ബാഘേലിന് റായ്​പൂർ കോടതി​ ജാമ്യം അനുവദിച്ചു. ഈ ആഴ്ച അറസ്റ്റിലായ ശേഷം നന്ദകുമാർ ജാമ്യത്തിന്​ അപേക്ഷിച്ചിരുന്നില്ല. ​അദ്ദേഹത്തെ പിന്നീട് കോടതിയിൽ ഹാജരാക്കി 15 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നാലെ, നന്ദകുമാറിന്റെ അഭിഭാഷകൻ ഗജേന്ദ്ര സോൻകാർ ജാമ്യാപേക്ഷ നൽകുകയായിരുന്നു​. മൂന്ന്​ ദിവസമാണ്​ അദ്ദേഹം ജയിലിൽ കഴിഞ്ഞത്​.