വിലക്കയറ്റത്തിൽ കാലിടറി കരാറുകാർ

Sunday 12 September 2021 12:00 AM IST

# അടുത്ത മാ‌ർഗം പ്രത്യക്ഷ സമരം

ആലപ്പുഴ: നിർമ്മാണ സാമ്രഗികളുടെ വില വർദ്ധിച്ചിട്ടും ഷെഡ്യൂൾ റേറ്റ് മാറ്റമില്ലാതെ തുടരുന്നതും ബിൽ പാസായി കിട്ടാനുള്ള കാലതാമസത്തിന് പരിഹാരം കാണാതെ വന്നതോടെയും കരാറുകാരുടെ കാലിടറി. കൂടിക്കാഴ്ചകൾക്കും നിവേദനങ്ങൾക്കും ഫലം കാണാതെ വന്നാൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കരാറുകാരുടെ മുന്നറിയിപ്പ്.

ജി.എസ്.ടി തുക കണ്ടെത്താനുള്ള സംവിധാനം മുനിസിപ്പാലിറ്റികൾ പ്രയോജനപ്പെടുത്താത്തതും തങ്ങൾക്ക് വിനയാകുന്നതായി കരാറുകാർ പരാതിപ്പെടുന്നു. ഓരോ കരാറുകാർക്കും ജി.എസ്.ടി ഇനത്തിൽ ലക്ഷങ്ങൾ കിട്ടാക്കടമായി തുടരുകയാണ്. ഷെഡ്യൂൾ റേറ്റ് പുതുക്കാത്തതിനാൽ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുകയാണെന്ന് ഓൾ കേരള ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാന ആവശ്യങ്ങൾ

1. എല്ലാ ഡിപ്പാർട്ട്മെന്റുകളിലും തദ്ദേശസ്ഥാപനങ്ങളിലും 2021 ഡി.എസ്.ആർ നടപ്പാക്കുക

2. ടാ‌ർ, സിമന്റ്, കമ്പി വിലവർദ്ധനവിന് ആനുപാതികമായി നഷ്ടപരിഹാരം നൽകുക

3. സ്റ്റാമ്പ് പേപ്പർ വില വർദ്ധന പിൻവലിക്കുക

4. സെക്യൂരിറ്റി കാലാവധി പഴയപടിയാക്കുക

5. ടാറിന്റെ ബിൽ പ്രകാരമുള്ള വില നൽകുക

6. ഗ്യാരന്റി പിരീഡ് കഴിഞ്ഞാൽ നിബന്ധന കൂടാതെ സെക്യൂരിറ്റി തുക തിരിച്ചുനൽകുക

പഴയ വില - പുതിയ വില

സിമന്റ് - 340 - 460

മെറ്റൽ - 32 - 50

എം സാൻഡ് - 35 -55

പൂഴി - 3,​800 - 6,​000

"

കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ സാധനങ്ങൾ എത്തിക്കാൻ ബോട്ട് കൺവേയൻസ് അനുവദിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ സാധനങ്ങളുടെ വിലക്കയറ്റത്തിന് തടയിടാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കുന്നുണ്ട്. ബില്ലുകൾ സമയത്ത് മാറിക്കിട്ടുന്നതിനും സെക്യൂരിറ്റി തുക മടക്കി കിട്ടുന്നതിനും ഇടപെടലുണ്ടാവണം.

എ.എ. ജോസഫ്, പ്രസിഡന്റ്,

ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ.

Advertisement
Advertisement