പ്രവർത്തിക്കാത്തവർ സ്വയം ഒഴിയണം:കെ. സുധാകരൻ

Sunday 12 September 2021 12:08 AM IST

തിരുവനന്തപുരം: സംഘടനയെ ചലിപ്പിക്കാൻ ആത്മാർത്ഥതയില്ലാത്തവർ പാർട്ടി ഭാരവാഹിസ്ഥാനത്തുനിന്ന് സ്വയം ഒഴിഞ്ഞുപോകണമെന്ന് ഡി.സി.സി ഭാരവാഹികളുടെ യോഗത്തിൽ തുറന്നടിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി.

പുതിയ ഡി.സി.സി പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് നിലവിലെ ഭാരവാഹികളുടെ യോഗം പുതിയ പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തത്.

സ്വന്തം പ്രദേശത്തെ ഏതെങ്കിലും ബൂത്ത് കമ്മിറ്റിയെ സജീവമാക്കാൻ ഈ ഭാരവാഹികളിലാരെങ്കിലും ശ്രമിച്ചിട്ടുണ്ടോയെന്ന് സുധാകരൻ ചോദിച്ചു. നാട്ടിലെ ഏതെങ്കിലും പൊതുപ്രാധാന്യമുള്ള വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോ? 44 ശതമാനം ബൂത്ത് കമ്മിറ്റികൾ മാത്രമാണ് സജീവമായി പ്രവർത്തിക്കുന്നതെന്ന് സർവേയിൽ കണ്ടെത്താനായി. ബൂത്തുതല വിവരശേഖരണത്തിനും പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ പ്രവർത്തനം പരിശോധിക്കാനും വീണ്ടും സർവേ നടത്തുന്നുണ്ട്.

ഓരോ ബൂത്തിനും കീഴിൽ 25 മുതൽ 40വരെ വീടുകൾ കേന്ദ്രീകരിച്ച് അയൽക്കൂട്ട സമിതികൾ (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ യൂണിറ്റുകൾക്ക് കീഴിൽ വരുന്ന ഓരോ പാർട്ടി കുടുംബവും ഒരു വർഷം പരമാവധി 400 രൂപ വരെ പാർട്ടിയിലേക്ക് സംഭാവന നൽകണം. പാർട്ടിക്ക് പ്രവർത്തന മൂലധനം സ്വരൂപിക്കാനാണിത്. പാർട്ടിയെ സെമികേഡർ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി മുഴുനീള കേഡർമാരുടെ സേവനം ലഭ്യമാക്കും. അവർക്ക് നിശ്ചിത തുക അലവൻസായി നൽകുന്നതിനടക്കം ഫണ്ട് ആവശ്യമാണെന്ന് സുധാകരൻ അറിയിച്ചു.

കെ.പി.സി.സി പ്രസിഡന്റിന്റെ ജില്ലാതല പര്യടനത്തിന്റെ തുടക്കം കൂടിയായിരുന്നു തിരുവനന്തപുരത്തെ ഡി.സി.സി ഭാരവാഹികളുടെ യോഗം.

 'ഗോ​ൾ​വാ​ൾ​ക്ക​റെ​ ​പ​ഠി​ക്ക​ണ​മെ​ന്ന​ത് ​മ​ന്ത്രി അ​റി​ഞ്ഞു​ള്ള​ ​തീ​രു​മാ​നം"

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പി.​ജി​ ​സി​ല​ബ​സി​ൽ​ ​ഗോ​ൾ​വാ​ൾ​ക്ക​റെ​ക്കു​റി​ച്ച് ​പ​ഠി​ക്ക​ണ​മെ​ന്ന് ​തീ​രു​മാ​നി​ച്ച​ത് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​അ​റി​ഞ്ഞാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​രം​ ​ഡി.​സി.​സി​യി​ൽ​ ​നേ​തൃ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യും​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​ങ്ങ​ളും​ ​സി.​പി.​എം​ ​നേ​തൃ​ത്വ​വും​ ​അ​റി​ഞ്ഞെ​ടു​ത്ത​ ​തീ​രു​മാ​ന​മാ​ണി​ത്.​ ​ആ​ർ.​എ​സ്.​സി​നെ​ ​ഒ​പ്പം​ ​നി​റു​ത്താ​ൻ​ ​സി.​പി.​എം​ ​സ​ർ​വ​ക​ലാ​ശാ​ല​യെ​ ​കൂ​ട്ടു​പി​ടി​ക്കു​ക​യാ​ണ്.
ര​ണ്ടാ​മ​തും​ ​മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​ക​ട​പ്പാ​ടു​ള്ള​ത് ​ബി.​ജെ.​പി​യോ​ടും​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ​ർ​ക്കാ​രി​നോ​ടു​മാ​ണ്.​ ​ഇ​ട​തു​പ​ക്ഷ​ത്തെ​ ​കു​രു​ക്കി​ലാ​ക്കാ​വു​ന്ന​ ​ഒ​ര​വ​സ​ര​വും​ ​ബി.​ജെ.​പി​ ​വി​നി​യോ​ഗി​ക്കു​ന്നി​ല്ല.​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​ക​യ​റി​ ​ഇ​റ​ങ്ങി​യി​ട്ടും​ ​ഒ​രു​ ​തൂ​വ​ൽ​ ​പോ​ലും​ ​ഇ​ള​കി​ല്ല.​ ​ലാ​വ്‌​ലി​ൻ​ ​കേ​സി​ൽ​ ​സി.​ബി.​ഐ​യു​ടെ​ ​നി​ല​പാ​ട് ​മാ​റ്റ​ത്തി​ന് ​പി​ന്നി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ഗൈ​ഡ​ൻ​സു​ണ്ടെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​ആ​രോ​പി​ച്ചു.
യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ​ഹ​സ​ൻ,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​പാ​ലോ​ട് ​ര​വി,​ ​എം.​ ​വി​ൻ​സെ​ന്റ് ​എം.​എ​ൽ.​എ,​ ​എ​ൻ.​ ​പീ​താം​ബ​ര​ക്കു​റു​പ്പ്,​ ​വി.​എ​സ്.​ ​ശി​വ​കു​മാ​ർ,​ ​എ​ൻ.​ ​ശ​ക്ത​ൻ,​ ​മ​ണ​ക്കാ​ട് ​സു​രേ​ഷ്,​ ​മ​ൺ​വി​ള​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ,​ ​ഹ​രീ​ന്ദ്ര​നാ​ഥ്,​ ​ആ​ർ.​ ​വ​ത്സ​ല​ൻ,​ ​പി.​കെ.​ ​വേ​ണു​ഗോ​പാ​ൽ,​ ​ആ​ർ.​വി.​ ​രാ​ജേ​ഷ്,​ ​ര​ഘു​ച​ന്ദ്ര​പാ​ൽ,​ ​വി​നോ​ദ് ​സെ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.