ഒറ്റക്കെട്ടായി പാർട്ടിയെ ശക്തിപ്പെടുത്തും: രമേശ് ചെന്നിത്തല

Sunday 12 September 2021 12:16 AM IST

ആലപ്പുഴ: വിയോജിപ്പുകളില്ലാതെ ഒറ്റക്കെട്ടായി നിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റായി അഡ്വ. ബി. ബാബു പ്രസാദ് ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലഹിക്കേണ്ട സമയമല്ലിത്. യോജിച്ച് മുന്നോട്ടു പോകും. അതാണ് ജനങ്ങളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത്.

ജനകീയ പ്രശ്നങ്ങളെ മുഖ്യമന്ത്രി പുച്ഛിച്ചു തള്ളുകയാണ്. ചോദ്യങ്ങൾക്കു മറുപടി പറയാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പുറത്തിറങ്ങാതെ തിരുവനന്തപുരത്തിരുന്ന് കെട്ടിടങ്ങൾക്ക് തറക്കല്ലിട്ട മുഖ്യമന്ത്രിയെന്ന റെക്കാഡിന്റെ ഉടമയാണ് പിണറായി വിജയനെന്ന് ചെന്നിത്തല പരിഹസിച്ചു. ചടങ്ങിൽ അഡ്വ. എം. ലിജു അദ്ധ്യക്ഷത വഹിച്ചു.