ഗാന്ധി ചിത്രരചന, കളറിംഗ് ഓൺലൈൻ മത്സരം

Sunday 12 September 2021 12:44 AM IST

തിരുവനന്തപുരം: ഡി.എസ് ഇന്റർനാഷണൽ സ്കൂളും മാത്‌സ് വൺ എഡ് കൺസേണും സംയുക്തമായി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ചിത്രരചന, കളറിംഗ് മത്സരം നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

കുരുന്ന് മനസുകളിൽ രാഷ്ട്രപിതാവിന്റെ ജീവിത പാഠങ്ങളും സന്ദേശങ്ങളും പകർന്നു നൽകുകയാണ് ലക്ഷ്യം. പ്രീ കെ.ജി മുതൽ പ്ളസ് ടു വരെയുള്ള കുട്ടികളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് മത്സരം നടത്തും. ഗാന്ധിജിയുടെ ജീവിതത്തിലെ അനർഘ നിമിഷങ്ങളാവും വിഷയമായി നൽകുന്നത്. മത്സരം 26ന് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ നടക്കും. സമ്മാന വിതരണം ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽവച്ച് പി. ഗോപിനാഥൻ നായർ ഒക്ടോബർ 9ന് നിർവഹിക്കും. രജിസ്ട്രേഷന്: 854750900, 9447696294.

Advertisement
Advertisement