രോഗികൾ 2217, ടെസ്റ്റ് പോസിറ്റിവിറ്റി 14.6 %
Sunday 12 September 2021 12:45 AM IST
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 2217 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1779 പേർ രോഗമുക്തരായി. 14.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17644 പേർ ചികിത്സയിലുണ്ട്. പുതുതായി 2618 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കിയപ്പോൾ 2808 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 44957 ആണ്.