പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന​ ഹർജി നാളെ പരിഗണിക്കില്ല,​ 15ലേക്ക് മാറ്റി

Sunday 12 September 2021 10:35 PM IST

ന്യൂഡൽഹി : പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ഹർജി നാളെ പരിഗണിക്കില്ല. ഹർജി പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അവധിയായതിനാൽ ഹർജി പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു..പ്ലസ് വൺ പരീക്ഷ ഓൺലൈൻ നടത്തുന്നത് പ്രായോഗികമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.. എഴുത്തു പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കുകയും ചെയ്തു.

ഓൺലൈൻ പരീക്ഷ തീരുമാനിച്ചാൽ മൊബൈൽ ഫോൺ പോലും ലഭ്യമാക്കാൻ കഴിയാത്ത വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും പൊതുതാല്പര്യഹർജികൾ തള്ളണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു തന്നെ പ്ലസ് വൺ പരീക്ഷയും നടത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നല്കിയ മറുപടിയിൽ പറയുന്നു. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നല്കിയ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ മറുപടി സുപ്രീംകോടതി തേടിയിരുന്നു.
.

Advertisement
Advertisement