കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ
Monday 13 September 2021 10:34 AM IST
തൃശൂർ:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നാല് ഭരണ സമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബാങ്ക് മുൻ പ്രസിഡന്റ് കെ ദിവാകരൻ ഉൾപ്പടെയുള്ളവരാണ് പിടിയിലായത്. ബൈജു ടി എസ്, ജോസ് ചക്രംപിള്ളി, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
അറസ്റ്റിലായ എല്ലാവരും സിപിഎം പ്രാദേശിക നേതാക്കളാണ്. കേസിൽ ആദ്യമായിട്ടാണ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.