ബിഷപ്പിന് ബി.ഡി.ജെ.എസ് പിന്തുണ

Tuesday 14 September 2021 12:30 AM IST

കോട്ടയം : യാഥാർത്ഥ്യം മനസിലാക്കാൻ വിശ്വാസികളോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നല്കിയ പാലാ ബിഷപ്പിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ബി.ഡി.ജെ.എസ് കോട്ടയം മണ്ഡലം കമ്മിറ്റി. ലൗ ജിഹാദും ലഹരി ജിഹാദും ഇന്ന് സമൂഹത്തിൽ യാഥാർത്ഥ്യമാണ്. ഒരു മത വിഭാഗത്തിന് എതിരായല്ല ബിഷപ്പിന്റെ പ്രസ്താവന. തങ്ങളുടെ സഭാ വിശ്വാസികളോട് ജാഗ്രത പാലിക്കുന്നതിന് നിർദ്ദേശിക്കുന്നതിന് ബിഷപ്പിന് ബാദ്ധ്യതയുണ്ട്. ലൗ ജിഹാദ് ഇന്ന് സമൂഹത്തിൽ യാഥാർത്ഥ്യമെന്ന് കണക്കുകൾ നിരത്തി എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടിയിരുന്നു. അന്നും അദ്ദേഹത്തിനെതിരെ സംഘടിത ആക്രമണമായിരുന്നു. ഇപ്പോൾ ബിഷപ്പ് സത്യം പറഞ്ഞതിനെ ഇടതു-വലതു മുന്നണിയിലെ മുഖ്യരാഷ്ട്രീയ പാർട്ടികൾ വർഗീയ കാഴ്ചപ്പാടോടെ കപട മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ് വിമർശിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.അനിൽകുമാർ, ജോയിന്റ് സെക്രട്ടറി സജീഷ്‌കുമാർ മണലേൽ, കമ്മിറ്റിയംഗം എൻ.കെ.ഗിരീഷ്‌കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ജിജേഷ് കൊച്ചുതോപ്പിൽ, സെക്രട്ടറിമാരായ, ടി.എച്ച്.ഷെജിമോൻ, ടി.ടി. മോഹനൻ, പി.ഡി.പ്രശാന്ത്, ജോയിന്റ് സെക്രട്ടറിമാരായ എസ്.ദിലീപ്കുമാർ, സി.എസ്.സുരേഷ്‌മോൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement