ആറ് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്

Monday 13 September 2021 10:20 PM IST

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട്, മറ്റ് ഫണ്ടുകൾ വിനിയോഗിച്ച് നിർമിച്ച സ്‌കൂൾ കെട്ടിടങ്ങൾ, ഹയർ സെക്കൻഡറി ലാബുകൾ, ഹയർ സെക്കൻഡറി ലൈബ്രറികൾ എന്നിവയുടെ ഉദ്ഘാടനവും പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയാകും.

സംസ്ഥാനത്തൊട്ടാകെ 92 സ്‌കൂൾ കെട്ടിടങ്ങൾ, 48 ഹയർ സെക്കൻഡറി ലാബുകൾ, മൂന്ന് ഹയർസെക്കന്ററി ലൈബ്രറികൾ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടക്കുക. കിഫ്ബിയുടെ അഞ്ച് കോടി രൂപ ധന സഹായത്തോടെയുള്ള 11 സ്‌കൂൾ കെട്ടിടങ്ങൾ, മൂന്ന് കോടി രൂപ ധനസഹായത്തോടെയുള്ള 23 സ്‌കൂൾ കെട്ടിടങ്ങൾ, പ്ലാൻ ഫണ്ട്, സമഗ്രശിക്ഷ കേരളം ഫണ്ട്, നബാർഡ് ഫണ്ട്, എം.എൽ.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് 58 സ്‌കൂൾ കെട്ടിടങ്ങൾ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയിൽ ആറ് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാനം നടക്കും.

Advertisement
Advertisement