പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Tuesday 14 September 2021 12:00 AM IST

വെഞ്ഞാറമൂട്: കൊവിഡ് പരിശോധനയ്‌ക്കാണെന്ന വ്യാജേന 12വയസുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വാമനപുരം പൂവത്തൂർ സ്വദേശിയായ പെൺകുട്ടിക്കുനേരെ ശനിയാഴ്ച വൈകിട്ട് മൂന്നിന് വാമനപുരം പൂവത്തൂരിൽ വച്ചായിരുന്നു അതിക്രമം.

കടയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയോട് കാറിലെത്തിയ ചിലർ തങ്ങൾ ആരോഗ്യപ്രവർത്തകരാണന്നും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും പറഞ്ഞ് കാറിനടുത്തേക്ക് കൊണ്ടുപോയി. സംശയം തോന്നിയ പെൺകുട്ടി ഓടി വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സമീപത്തെ വീടുകളിലെ സി.സി.ടിവികളിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിച്ചു. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

Advertisement
Advertisement