അണ്ണാത്തെ പോസ്റ്ററിൽ രക്താഭിഷേകം, മൃഗബലി സ്ത്രീകളെയും കുട്ടികളെയും സാക്ഷിയാക്കി; രജനികാന്തിനെതിരെ പരാതി

Tuesday 14 September 2021 8:48 AM IST

രജനികാന്തിന്റെ അണ്ണാത്തെ സിനിമയുടെ പോസ്റ്ററിൽ രക്താഭിഷേകം നടത്തിയതിനെതിരെ പരാതിയുമായി അഭിഭാഷകൻ. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ആരാധകർ നടത്തിയ മൃഗബലിയാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്.

അഭിഭാഷകനായ തമിൽവേൻടനാണ് തമിഴ്‌നാട് ഡി ജി പിക്ക് പരാതി നൽകിയിരിക്കുന്നത്. ആടിനെ കൊന്ന് ചോര അണ്ണാത്തെയുടെ പോസ്റ്ററിൽ ഒഴിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ദേശീയപാതയിൽ സ്ത്രീകളെയും കുട്ടികളെയും സാക്ഷിയാക്കിയാണ് മൃഗബലി നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയർന്നിരുന്നു. വിഷയത്തിൽ രജനികാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. താരം ആരാധകരുടെ പ്രവൃത്തിയെ അപലപിക്കാത്തതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകൻ പരാതി നൽകിയത്.