പൊലീസുകാർക്ക് മാസ്‌ക്ക് നൽകി

Wednesday 15 September 2021 12:00 AM IST

കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പൊലീസ് സേനാംഗങ്ങൾക്ക് റെഡ് ക്രോസ് സൊസൈറ്റി മാസ്‌ക്ക് നൽകി. റെഡ് ക്രോസ് ജില്ലാ ചെയർമാൻ ബാബു പ്രസാദിൽ നിന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ മാസ്‌ക്ക് ഏറ്റുവാങ്ങി. അഡീഷണൽ എസ്.പി.എസ്. സുരേഷ് കുമാർ, റെഡ് ക്രോസ് കേരളാ സ്‌റ്റേറ്റ് വൈസ് ചെയർമാൻ ജോബി തോമസ്, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.ഡി പ്രേംജി, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.എൻ സിബിമോൻ, സെക്രട്ടറി അജേഷ് കുമാർ, ബിനു ഭാസ്‌ക്കർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement