90 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

Wednesday 15 September 2021 12:00 AM IST

കോട്ടയം: ജില്ലയിൽ ഇന്ന് 90 കേന്ദ്രങ്ങളിൽ കൊവിഷീൽഡ് വാക്‌സിൻ നൽകും. വാക്‌സിനേഷൻ വേണ്ടവർ cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്യാം. ജില്ലയിൽ സ്ഥിരം വാക്‌സിനേഷൻ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വാക്‌സിനേഷൻ സൗകര്യം ഉണ്ടാകും. 18 വയസിനു മുകളിലുള്ള ഇതുവരെ ഒന്നാം ഡോസ് ലഭിക്കാത്തവർക്കും രണ്ടാം ഡോസിന് അർഹരായവർക്കും ഇതുവഴി ബുക്ക് ചെയ്യാം. കൂടാതെ എല്ലാ കേന്ദ്രങ്ങളിലും സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ.

Advertisement
Advertisement