സർക്കാർ ഓഫീസുകളിൽ തിങ്കളാഴ്ച മുതൽ പഞ്ചിംഗ്

Wednesday 15 September 2021 12:04 AM IST

തിരുവനന്തപുരം: സർക്കാർ ഒാഫീസുകളിൽ ഒന്നര വർഷത്തിന് ശേഷം പഞ്ചിംഗ് തിരിച്ചുവരുന്നു. ഇനി മുതൽ രണ്ടാം ശനി ഒഴികെയുള്ള ശനിയാഴ്ചകളും പ്രവൃത്തി ദിവസമാകും. കൊവിഡ് മൂലം കഴിഞ്ഞ വർഷം മാർച്ച് 10നാണ് പഞ്ചിംഗ് നിറുത്തിവച്ചത്. ഒന്നാം തരംഗം കുറഞ്ഞപ്പോഴും പഞ്ചിംഗ് തിരിച്ചുവന്നില്ല. 16 മുതൽ സർക്കാർ, അർദ്ധസർക്കാർ, സെക്രട്ടേറിയറ്റ്, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒൗദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള പഞ്ചിംഗ് നിർബന്ധമാക്കി ചീഫ് സെക്രട്ടറി ഇന്നലെ ഉത്തരവിറക്കി. ആഗസ്റ്റ് നാലു മുതൽ സർക്കാർ ഒാഫീസുകളിൽ പൂർണ്ണ ഹാജർ നടപ്പാക്കിയിരുന്നു. തിങ്കളാഴ്ച മുതൽ അത് നിർബന്ധമാക്കി. ഇനി വർക്ക് ഫ്രം ഹോം സൗകര്യം ആർക്കുമില്ല.

കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ ,ഇൗ വർഷം ഏപ്രിൽ 26 മുതലാണ് സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി നൽകിയത്. കൊവിഡ് നിയന്ത്രണവിധേയമായതോടെ ആഗസ്റ്റ് നാലിന് ശേഷം തിങ്കൾ മുതൽ വെള്ളിവരെ പ്രവൃത്തി ദിവസങ്ങളാക്കുകയും വർക്ക് ഫ്രം ഹോം സൗകര്യം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement
Advertisement