നിലനിറുത്താം വൃക്കകളുടെ ആരോഗ്യം
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനു വൃക്കകളുടെ ആരോഗ്യം നിലനിറുത്തേണ്ടത് പ്രധാനമാണ്. നടത്തം, ഓട്ടം, സൈക്ലിംഗ്, നൃത്തം എന്നിവ ചെയ്യാവുന്നതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. രക്തത്തിലെ പ്രമേഹം വൃക്കയെ തകരാറിലാക്കിയേക്കാം. അതിനാൽ പ്രമേഹരോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്.
ഉയർന്ന രക്തസമ്മർദ്ദം വൃക്കകളുടെ തകരാറിന് കാരണമാകും. ആരോഗ്യകരമായ രക്തസമ്മർദ്ദം 120/80 ആണ്. ജീവിതശൈലിയും ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങളും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
സോഡിയം, സംസ്‌കരിച്ച മാംസം, വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്ന മറ്റു ഭക്ഷണങ്ങൾ ഇവ കുറയ്ക്കണം. കോളിഫ്ലവർ, ബ്ലൂബെറി, മത്സ്യം, ധാന്യങ്ങൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഒരു ദിവസം കുറഞ്ഞത് 1.5 മുതൽ 2 ലീറ്റർ വരെ വെള്ളം കുടിക്കാം. കാലാവസ്ഥ, വ്യായാമം, ലിംഗഭേദം, മൊത്തത്തിലുള്ള ആരോഗ്യം, ഗർഭിണി, മുലയൂട്ടുന്ന അമ്മ തുടങ്ങിയ ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.
പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു.