മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ

Wednesday 15 September 2021 2:33 AM IST

തൃശൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാലകൾ തുടങ്ങുന്നത് ആലോചിക്കാനുള്ള തീരുമാനത്തിനെതിരെയും കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന പാചക വാതക വില വർദ്ധനവിനെതിരെയും ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കോർപറേഷന്റെ മുൻപിൽ നടന്ന സമരം ഡി.സി.സി സെക്രട്ടറി സി.ബി. ഗീത ഉദ്ഘാടനം ചെയ്തു. ഒല്ലൂരിലും പുതുക്കാടിലും ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement