ഗണേശ വിഗ്രഹ നിമജ്ജനം ഇന്ന്

Wednesday 15 September 2021 3:44 AM IST

തിരുവനന്തപുരം:ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 7ന് ആരംഭിച്ച ഗണേശോത്സവ ആഘോഷങ്ങൾക്ക് ഇന്ന് സമാപനമാകും. 9 ദിവസം പൂജ ചെയ്‌ത ഗണേശ വിഗ്രഹങ്ങൾ ഇന്ന് കടലിൽ നിമജ്ജനം ചെയ്യും. ഈ വർഷം ഘോഷയാത്ര ഉണ്ടാവില്ല. ചടങ്ങുകൾ പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയിലും ശംഖുംമുഖം ആറാട്ടുകടവിലും നടക്കും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉച്ചയ്ക്ക് 2 മണിയോടുകൂടി പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.

ഉച്ചയ്‌ക്ക് 2.30ന് പഴവങ്ങാടിയിൽ ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഗണേശോത്സവ സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ഗുരുകുലം റെഗുലേറ്ററി സെക്രട്ടറി സ്വാമിത്യാഗീശ്വര,സൂര്യ കൃഷ്‌ണമൂർത്തി,ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്.ഭുവനചന്ദ്രൻ, ജോൺസൺ ജോസഫ്,പള്ളിക്കൽ സുനിൽ,രാജശേഖരൻനായർ (ഉദയസമുദ്ര),എസ്.എൻ.രഘുചന്ദ്രൻ നായർ (ക്രഡായി),ശിവജി ജഗന്നാഥൻ,കല്ലിയൂർ ശശി, ജി. ജയശേഖരൻനായർ, ചൂഴാൽ നിർമ്മലൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement