വാതിൽപ്പടി സേവനങ്ങൾ മുഴുവൻ വാ‌ർഡുകളിലേക്കും

Wednesday 15 September 2021 3:47 AM IST

തിരുവനന്തപുരം: സർക്കാരിന്റെ വാതിൽപ്പടി സേവന പദ്ധതി മുഴുവൻ വാർഡുകളിലും നടപ്പാക്കാൻ കൗൺസിൽ തീരുമാനം. അതേസമയം കോർപ്പറേഷൻ പരിധിയിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാൻ മൂന്ന് സ്ഥാപനങ്ങൾക്ക് കരാർ നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. വാതിൽപ്പടി സേവന പദ്ധതി നടപ്പാക്കാൻ വാർഡ്‌, നഗരസഭാതല സമിതികൾ രൂപീകരിക്കും. ഇതിന്‌ പുറമേ മേയർ അദ്ധ്യക്ഷയായ ഉപദേശക സമിതിയുമുണ്ടാകും.

നഗരസഭയുടെ സന്നദ്ധ സേനയ്‌ക്കൊപ്പം സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ താത്പര്യമുള്ളവരെ ഉൾപ്പെടുത്തി ജനകീയ സംവിധാനം രൂപീകരിക്കും. ഇതിന് പുറമെ വിവിധ സർക്കാർ, ഇതര വിഭാഗങ്ങളെ ഉൾപ്പെടുത്തിയാകും സേവനങ്ങൾ ആവശ്യക്കാരിൽ എത്തിക്കുന്നത്.

വിവിധ ക്ഷേമ പെൻഷനുകൾ ലഭിച്ചവരുടെ പട്ടികയ്ക്കും കൗൺസിൽ അംഗീകാരം നൽകി. കോർപ്പറേഷനിൽ ഇലക്ട്രിക്, മെക്കാനിക്കൽ വിഭാഗങ്ങൾ ആരംഭിക്കാൻ പുതിയ തസ്തികൾ സൃഷ്ടിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവയടക്കം അഞ്ച് തസ്തികകളാണ് പുതുതായി സൃഷ്ടിക്കുന്നത്. ഉള്ളൂർ സോണലിൽ ക്ഷേമ പെൻഷൻ അടക്കമുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് ജോൺസൺ ജോസഫും അർഹതപ്പെട്ടവർക്ക് പെൻഷൻ കിട്ടുന്നില്ലെന്ന് മേരി പുഷ്പവും ആരോപിച്ചു. ഇവ പരിശോധിക്കുമെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. സലിം പറഞ്ഞു. മാലിന്യ സംസ്‌കരണത്തക്കുറിച്ച് പാളയം രാജൻ, തിരുമല അനിൽ, പി. പദ്മകുമാർ, മധുസൂദനൻ നായർ, പി. രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.

മാലിന്യ നീക്കം ചെയ്യാൻ

നാഗർകോവിലെ സരോജിനി പൊന്നയ്യ ഫൗണ്ടേഷൻ, കോഴിക്കോടുള്ള എം.ആർ.എം ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കും ചില്ല് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജെ.ആർ.എ ട്രെയ്ഡേഴ്സിനുമാണ് കരാർ നൽകുന്നത്.

പണം നൽകണം


ബാഗുകൾ, ചെരിപ്പുകൾ, മൾട്ടി ലെയർ കവറുകൾ, തുണികൾ, റോഡുകളിൽ നിന്നുള്ള മാലിന്യം എന്നിവ നീക്കം ചെയ്യാൻ കോർപ്പറേഷൻ കമ്പനികൾക്ക് പണം നൽകണം. ചില്ലുകൾ, കട്ടിയുള്ള പ്ലാസ്റ്റിക്, റബർ, പ്ലാസ്റ്റിക് ബോട്ടിലുകൾ, ചിരട്ട, വിറക്, പേപ്പർ, പാൽകവറുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവയ്ക്ക് കോർപ്പറേഷന് കമ്പനികൾ പണം നൽകും.

നിരക്കും കൗൺസിൽ അംഗീകരിച്ചു

കിലോ കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. ഒരു കമ്പനിക്ക് അമ്പതു വാർഡുകൾ വീതമാണ് നൽകിയിട്ടുള്ളത്. ചില്ല് മാലിന്യങ്ങൾ കിലോയ്ക്ക് 3.25 രൂപ നിരക്കിലാണ് കമ്പനികൾക്ക് നൽകുന്നത്.

സേവനം ലഭ്യമാക്കുന്നതിങ്ങനെ


ഒാരോ വാർഡിൽ നിന്നും അഞ്ച് വോളന്റിയർമാരെയും തിരഞ്ഞെടുക്കും

Advertisement
Advertisement