വ്യാജ ബീഡി പിടികൂടി

Thursday 16 September 2021 12:00 AM IST

കോട്ടയം: മാർക്കറ്റിലെ മൊത്തവ്യാപാരി അബ്ദുൾ സലാമിന്റെ കല്ലൂത്രയിൽ സ്റ്റോഴ്‌സിൽ നിന്ന് മുക്കാൽലക്ഷത്തോളം രൂപ വില വരുന്ന വ്യാജ ബീഡി ശേഖരം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. ജ്യോതിമാൻ കമ്പനിയുടെ വ്യാജ ബീഡിയാണ് പിടികൂടിയത്. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെ യഥാർത്ഥ കമ്പനിക്ക് നഷ്ടവും കച്ചവടക്കാരന് അമിത ലാഭവും സർക്കാരിന് ലഭിക്കേണ്ട നികുതിയും നഷ്ടപ്പെടുകയാണ്. ഇവയുടെ ഉൽപ്പാദനവും ലഭ്യതയും കണ്ടുപിടിക്കുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ മാസം ഈരാറ്റുപേട്ടയിൽ നിന്നും വ്യാജ ബീഡികൾ പിടികൂടിയിരുന്നു.

Advertisement
Advertisement