കൊവിഡ് : ഇന്നലെ 969 പേർ

Thursday 16 September 2021 12:00 AM IST

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 969 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 10,786 ആയി. ആശങ്ക പകരും വിധം ടി.പി.ആർ കൂടുമ്പോഴും രോഗമുക്തരുടെ എണ്ണം കുറഞ്ഞത് ആശ്വാസം പകരുന്നു. ഇന്നലെ 22.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . 911 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 55 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 1520 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 274771 പേർ രോഗമുക്തരായി.

Advertisement
Advertisement