കാബൂളിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ട് പോയി; വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യം

Thursday 16 September 2021 2:28 AM IST

കാബൂൾ: കാബൂളിൽ തോക്കു ചൂണ്ടി അഫ്ഗാൻ വംശജനായ ഇന്ത്യക്കാരനെ അഞ്ചംഗ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. 50 കാരനായ ബൻസുരി ലാൽ അരന്ദയെ ആണ് തട്ടിക്കൊണ്ട് പോയതെന്ന് ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗ് അറിയിച്ചു.

കാബൂളിലെ കർതെ പർവാനിൽ മെഡിക്കൽ ഷോപ്പ് ഉടമയാണ് അരന്ദ. ഇന്നലെ രാവിലെ ജീവനക്കാരനോടൊപ്പം കട തുറക്കാനെത്തിയതായിരുന്നു. എന്നാൽ കടയുടെ സമീപത്ത് വച്ച് ഇരുവരെയും അജ്ഞാത സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ജീവനക്കാരൻ പിന്നീട് ഇവരിൽ നിന്ന് രക്ഷപ്പെട്ടു.

ബൻസുരി ലാലിന്റെ കുടുംബം ഡൽഹിയിലാണ് താമസിക്കുന്നത്.

കാബൂളിലെ ഹിന്ദു - സിഖ് കുടുംബങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നും അവർ ഭീതിയോടെയാണ് കഴിയുന്നതെന്നും അകാലിദൾ ദേശീയ വക്താവ് മഞ്ജീന്ദർ സിംഗ് സിർസ വ്യക്തമാക്കി.

അതേസമയം, വിദേശകാര്യമന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചതായി പുനീത് സിംഗ് പറഞ്ഞു.

@ ബരാദറും മന്ത്രിസഭാംഗങ്ങളും തമ്മിൽ വാക്കേറ്റം

അ​ഫ്ഗാ​ൻ​ ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ ​മു​ല്ല​ ​അ​ബ്ദു​ൾ​ ​ഘ​നി​ ​ബ​രാ​ദ​റും​ ​മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും​ ​ത​മ്മി​ൽ​കാ​ബൂ​ളി​ൽ​ ​വാ​ക്കേ​റ്റം​ ​ന​ട​ന്നെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണ​ത്തി​ന് ​ശേ​ഷ​വും​ ​ഭീ​ക​ര​സം​ഘ​ട​ന​യാ​യ​ ​താ​ലി​ബാ​നി​ലെ​ ​ആ​ഭ്യ​ന്ത​ര​ക​ല​ഹം​ ​അ​വ​സാ​നി​ക്കു​ന്നി​ല്ല​ ​എ​ന്ന​തി​ന് ​തെ​ളി​വാ​ണി​ത്.കു​റ​ച്ചു​ ​ദി​വ​സ​ങ്ങ​ളാ​യി​ ​ബ​രാ​ദ​ർ​ ​പൊ​തു​യി​ട​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നി​ല്ല.​ ​ഈ​ ​സ​മ​യ​ത്ത് ​നേ​തൃ​ത്വ​വു​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്ന​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ​ഇ​പ്പോ​ൾ​ ​വീ​ണ്ടും​ ​ആ​ഭ്യ​ന്ത​ര​ക​ല​ഹ​ത്തി​ലേ​ക്ക് ​എ​ത്തി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ളും​ ​ഉ​ണ്ട്.സ​ർ​ക്കാ​രി​ലെ​ ​ചി​ല​രി​ൽ​ ​ബ​രാ​ദ​ർ​ ​അ​ത്ര​ ​തൃ​പ്ത​ന​ല്ല​ ​എ​ന്നാ​ണ് ​വി​വ​രം.എ​ന്നാ​ൽ​ ​ഇ​ത് ​താ​ലി​ബാ​ൻ​ ​നി​ഷേ​ധി​ച്ചു.
അതേസമയം, അ​ഫ്ഗാ​നി​സ്ഥാ​ന് ​മാ​നു​ഷി​ക​ ​പി​ന്തു​ണ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​ന​ന്ദി​ ​അ​റി​യി​ച്ച് ​താ​ലി​ബാ​ന്റെ​ ​ആ​ക്ടിം​ഗ് ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​അ​മീ​ർ​ ​ഖാ​ൻ​ ​മു​ത്ത​ഖി.​ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​അ​ന്റോ​ണി​യോ​ ​ഗു​ട്ടെ​റ​സി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​പ്ര​കാ​രം​ ​ന​ട​ന്ന​ ​പ്ര​ത്യേ​ക​ ​യോ​ഗ​ത്തി​ൽ​ ​അ​ഫ്ഗാന് ​ഒ​രു​ ​ല​ക്ഷം​ ​കോ​ടി​ഡോ​ള​ർ​ ​സ​ഹാ​യം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​തി​നു​ ​പി​ന്നാ​ലെ​യാ​ണി​ത്.
ഏ​ഷ്യ​ൻ​ ​ഡ​വ​ല​പ്‌​മെ​ന്റ് ​ബാ​ങ്ക്,​ ​ഇ​സ്‌​ലാ​മി​ക് ​ഡ​വ​ല​പ്‌​മെ​ന്റ് ​ബാ​ങ്ക്,​ ​മ​റ്റു​ ​രാ​ജ്യ​ങ്ങ​ൾ​ ​എ​ന്നി​വ​യും​ ​അ​ഫ്ഗാ​ന് ​വി​ക​സ​ന​ ​സ​ഹാ​യം​ ​ന​ൽ​ക​ണം.​ ​പൂ​ർ​ണ​മാ​യി​ ​ന​ട​പ്പാ​ക്കാ​ത്ത​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ ​ഫ​ണ്ടിം​ഗ് ​ആ​രം​ഭി​ക്ക​ണം.​ ​വി​വി​ധ​ ​എം​ബ​സി​ക​ളി​ലെ​ ​ന​യ​ത​ന്ത്ര​ജ്ഞ​രും​ ​ജീ​വ​ന​ക്കാ​രും​ ​വീ​ണ്ടും​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങ​ണം.​ ​മാ​നു​ഷി​ക​ ​സ​ഹാ​യം​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്ന​ ​രാ​ജ്യ​ങ്ങ​ളു​മാ​യി​ ​രാ​ജ്യ​ത്തെ​ ​ഏ​കോ​പി​പ്പി​ക്കും.
ലോ​ക​ ​രാ​ഷ്ട്ര​ങ്ങ​ൾ​ ​അ​ഫ്ഗാ​ന് ​മേ​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്ത​രു​ത്.​ ​ലോ​ക​ ​രാ​ഷ്ട്ര​ങ്ങ​ളു​മാ​യി​ ​ന​ല്ല​ ​ബ​ന്ധം​ ​പു​ല​ർ​ത്താ​ൻ​ ​അ​ഫ്ഗാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ ​-​ ​മു​ത്ത​ഖി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisement
Advertisement