'സുഭിക്ഷം സുരക്ഷിതം'വിളവെടുപ്പ് ഉദ്ഘാടനം

Thursday 16 September 2021 1:49 AM IST

ആലപ്പുഴ: നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെ നടപ്പാക്കിയ ജൈവ പച്ചക്കറിയുടെയും നെൽകൃഷിയുടെയും സംസ്ഥാന തല വിളവെടുപ്പ് ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്തിൽ ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ജൈവ കർഷകൻ സുജിത്തിന്റെ കൃഷിയിടത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർതുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement