അക്ഷരപ്പച്ച കാർഷിക ലൈബ്രറിക്ക് തുടക്കമായി

Thursday 16 September 2021 12:09 AM IST

തിരുവനന്തപുരം:ഒറ്റശേഖരമംഗലം കൃഷിഭവനും പൂഴനാട് നീരാഴികോണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭാവന ഗ്രന്ഥശാലയും ചേർന്ന് സംസ്ഥാന ഗ്രന്ഥശാല ദിനത്തിൽ മണ്ഡപത്തിൻകടവ് കൃഷിഭവനിൽ കർഷകർക്കായി അക്ഷരപ്പച്ച എന്ന പേരിൽ കാർഷിക ലൈബ്രറിയ്ക്ക് തുടക്കമിട്ടു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു.കൃഷി സംബന്ധമായ പുസ്തകങ്ങൾ, ആനുകാലികങ്ങൾ,നൂതനമായ കാർഷിക സാങ്കേതിക വിദ്യകൾ, മറ്റ് കാർഷിക അറിവുകൾ എന്നിവയടങ്ങുന്ന പുസ്തകങ്ങൾ ഇവിടെ സജ്ജമാക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ,വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ,ഭാവന ഗ്രന്ഥശാല പ്രസിഡന്റ് പൂഴനാട് ഗോപൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി മേബിൾ, ജനപ്രതിനിധികളായ സത്യനേശൻ,ഉഷ,ജോയിസ്,ബിന്ദു കാർഷിക വികസന സമിതി അംഗങ്ങളായ ടി.ചന്ദ്രബാബു, കെ.മധുസൂദനൻ,സാംകുട്ടി,ആശിഷ്,രവീന്ദ്രനാഥൻ നായർ, മറ്റ് കർഷ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.