പാപ്പനംകോട് ഉണ്ണിയെ അനുസ്മരിച്ചു
Thursday 16 September 2021 12:24 AM IST
ബാലരാമപുരം : പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാ പ്രസിഡന്റുമായിരുന്ന പാപ്പനംകോട് ഉണ്ണിയുടെ ആറാം ചരമ വാർഷികദിനാചരണം സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.പാപ്പനംകോട് ഗവ: ഹൈസ്ക്കൂളിൽ നിന്നും എസ്.എസ്.എൽ.സിക്ക് എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും മന്ത്രി വിതരണം ചെയ്തു.മണ്ണാങ്കൽ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാപ്പനംകോട് അജയൻ അനുസ്മരണ പ്രഭാഷണം നടത്തി.കൗൺസിലർ എൽ. സൗമ്യ, എ.വിജയൻ, ശ്രീനന്ദനകുമാർ,ഹെഡ്മിസ്ട്രസ് ശ്രീദേവി കെ.ആർ,പ്രവീൺ പാപ്പനംകോട് തുടങ്ങിയവർ സംസാരിച്ചു.