കോൺഗ്രസിനെ തകർക്കാൻ കഴിയില്ല: വി.ഡി. സതീശൻ

Thursday 16 September 2021 12:29 AM IST

വെഞ്ഞാറമൂട്: ഏത് ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനുള്ള ശക്തി കോൺഗ്രസിനുണ്ടെന്നും ആക്രമണങ്ങളിലൂടെ പാർട്ടിയെ തകർക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പുനർനിർമ്മിച്ച കാവിയാട് ദിവാകര പണിക്കർ സ്മാരക മന്ദിരത്തിന്റെയും എം. സുകുമാരക്കുറുപ്പ് സ്മാരക കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് വെഞ്ഞാറമൂട് സുധീർ അദ്ധ്യക്ഷത വഹിച്ചു.

മുത്തിക്കാവ് ദിവാകരൻ, മധു വലിയകട്ടയ്ക്കാൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.

അഡ്വ. അടൂർ പ്രകാശ് എം.പി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, കെ.പി.സി.സി സെക്രട്ടറി രമണി പി. നായർ, നിർവാഹക സമിതി അംഗം ആനാട് ജയൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ, നെല്ലനാട് മണ്ഡലം പ്രസിഡന്റ് മഹേഷ് ചേരിയിൽ, മുൻ എ.ഐ.സി.സി അംഗം ഡോ. സുശീല, ഡി.സി.സി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി, ജനറൽ സെക്രട്ടറിമാരായ ഡി. സനൽകുമാർ, വാമനപുരം രവി, നേതാക്കളായ ആർ. അപ്പുക്കുട്ടൻ പിള്ള, ബീന രാജേന്ദ്രൻ, മുത്തിക്കാവ് ദിവാകരൻ, കീഴായിക്കോണം സോമൻ തുടങ്ങിയവർ പങ്കെടുത്തു.