കാടുപിടിച്ഛ് നടവഴി; കാൽനട യാത്ര ദുഷ്കരം

Thursday 16 September 2021 12:34 AM IST

മുടപുരം: കാടുപിടിച്ചു കിടക്കുന്ന നടവഴി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. കിഴുവിലം ഗ്രാമ പഞ്ചായത്തിൽ മുടപുരം തെങ്ങുംവിള ജംക്ഷനിൽ നിന്ന് ഇട്ടിവിളയിലേക്ക് പോകുന്ന പാറയിൽ നടവഴിയാണ് പുല്ലും പടർപ്പുകളും കാൽമുട്ടിനോളം പൊക്കത്തിൽ പടർന്ന് പന്തലിച്ഛ് കിടക്കുന്നത്. അതിനാൽ പതിനഞ്ചിൽപ്പരം കുടുംബങ്ങൾക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇഴജന്തുക്കളുടെ ശല്യം ഭീതി പരത്തുന്നുമുണ്ട്. ഒരുവർഷം മുൻപ് ഈ വഴി കോൺക്രീറ്റ് ചെയ്യാൻ പണി ആരംഭിച്ചെങ്കിലും തർക്കത്തെ തുടർന്ന് മുടങ്ങി. ഇതോടെ വഴി കാടും പടർപ്പും മൂടി. നാട്ടുകാർക്ക് വഴിനടക്കാർ ഈ നടവഴി തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് വൃത്തിയാക്കിയെങ്കിലും നൽകണമെന്ന് നാട്ടുകാർ ഗ്രാമ പഞ്ചായത്ത് അധികൃതരോട് അഭ്യർത്ഥിച്ചു.