കിസാൻ ഇ ഡെസ്ക് ഉദ്‌ഘാടനം

Thursday 16 September 2021 12:35 AM IST

മുടപുരം: കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ അഗ്രികൾചറൽ ഇൻഫൊർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എ.ഐ.എം.എസ് ) പോർട്ടലിൽ സൗജന്യമായി രജിസ്റ്റർ ചെയ്തു കൊടുക്കുന്ന 'കിസാൻ ഇ ഡെസ്‌ക് 'കാമ്പെയിനിന്റെ ആറ്റിങ്ങൽ മേഖല ഉദ്‌ഘാടനം ചിറയിൻകീഴ് കൃഷി ഭവൻ പരിസരത്ത് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് നിർവഹിച്ചു. കെ.എ.ടി.എസ്.എ ജില്ലാ പ്രസിഡന്റ് ശ്യാം രാജ്.ജി അദ്ധ്യക്ഷത വഹിച്ചു.കെ.എ.ടി.എസ്.എ ജില്ലാ കമ്മിറ്റി അംഗം അനിൽ കുമാർ .എസ് സ്വാഗതം പറഞ്ഞു.ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റി സെക്രട്ടറി സുരകുമാർ, സജിത്ത് , ജി. അരുൺജിത്ത്, മണികണ്ഠൻ , സുരേഷ് ,കൃഷി അസിസ്റ്റൻറ് മാരായ രാജേഷ്, സുജ തുടങ്ങിയവർ പങ്കെടുത്തു.