ശാസ്ത്രലാബ് ഉദ്ഘാടനം
Thursday 16 September 2021 12:36 AM IST
വർക്കല: പാളയംകുന്ന് ഹയർസെക്കൻഡറി സ്‌കൂളിൽ 50 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ സജ്ജീകരിച്ച ശാസ്ത്രലാബിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ലാബ് സജ്ജീകരിച്ചത്. ജില്ലാപഞ്ചായത്തംഗം ഗീതാനസീർ അദ്ധ്യക്ഷത വഹിച്ചു. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ജി. ബെന്നി, എസ്.എം.സി ചെയർമാൻ ജി.എസ്. സുനിൽ, പി.ടി.എ പ്രസിഡന്റ് ബി. ബൈജു, ആറ്റിങ്ങൽ ഡി.ഇ.ഒ സിന്ധു, വർക്കല എ.ഇ.ഒ ബിന്ദു.ആർ, ബി.പി.സി ബൈജു, സ്‌കൂൾ പ്രിൻസിപ്പൽ ഷെർഷി, ഹെഡ്മിസ്ട്രസ് സിനി, സ്റ്റാഫ് സെക്രട്ടറി മോഹനദാസ് എന്നിവർ പങ്കെടുത്തു.