സുരേഷ് ഗോപി ഇടപെട്ടിട്ടാണ് ജയറാമുമായുള്ള പിണക്കം അന്ന് ഞാൻ അവസാനിപ്പിച്ചത്, ഒരു നല്ല സിനിമ ഉണ്ടാവുകയും ചെയ‌്തു

Thursday 16 September 2021 3:37 PM IST

മലയാളിക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം- രാജസേനൻ ടീമിന്റെത്. കടിഞ്ഞൂൽ കല്യാണം, മേലെപ്പറമ്പിൽ ആൺവീട്, സിഐഡി ഉണ്ണികൃഷ്‌ണൻ, ആദ്യത്തെ കൺമണി, അനിയൻ ബാവ ചേട്ടൻ ബാവ, കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ. എന്നാൽ ഏറെക്കാലമായി ഇരുവരും അകൽച്ചയിലാണ്. ഏഴുവർഷമായി താൻ ജയറാമിനോട് ഫോണിൽ കൂടി പോലും സംസാരിച്ചിട്ടില്ലെന്ന് രാജസേനൻ പറയുന്നു. പിരിയാനിടയായ കാരണവും രാജസേനൻ വ്യക്തമാക്കി.

'നേരിൽ കണ്ടാൽ പോലും ഞങ്ങൾ സംസാരിക്കാറില്ല. ഞങ്ങൾ കോംപ്രമൈസ് ചെയ്യാം എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇടയ‌്ക്ക് ശ്രമിക്കുകയും ചെയ്‌തു. അതിന്റെ പേരിലാണ് ഒരു നല്ല സിനിമ ഉണ്ടായത്. മധു ചന്ദ്രലേഖ. അന്നും ഒരു പിണക്കമുണ്ടായിരുന്നു. കൂടെക്കൂടെ പിണങ്ങും. പക്ഷേ പിണങ്ങിയതൊന്നും കാരണങ്ങൾ ഉണ്ടായിട്ടല്ല. ഒരു കാരണവുമില്ലാതെ പിണങ്ങുന്ന രണ്ടുപേരായിരുന്നു ഞങ്ങൾ. പ്രശ്നം എന്റെയാണോ ജയറാമിന്റെയാണോ എന്ന് എനിക്കറിയില്ല. പക്ഷേ ജയറാമിനെ ബ്ളെയിം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്റെ മുൻകോപമാകാം കാരണം. ആരുടെയൊക്കെയോ സ്ക്രൂ അതിന് പിന്നിലുണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ജയറാമിൽ അത്തരം സ്ക്രൂ എളുപ്പം വർക്കൗട്ട് ആകും. എന്തായാലും ആ ബന്ധം പാടേ ഇല്ലാതായി'.