കെ. സുധാകരന് ബി.ജെ.പി മനസെന്ന് പി.സി. ചാക്കോ

Friday 17 September 2021 12:20 AM IST

തൊടുപുഴ: ബി.ജെ.പിയുടെ മനസുള്ള കെ.പി.സി.സി പ്രസിഡന്റാണ് ഇപ്പോഴുള്ളതെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. ഇടുക്കി പ്രസ് ക്ലബ് സംഘടിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അത്ര മോശപ്പെട്ട പാർട്ടിയല്ല എന്ന് പറഞ്ഞയാളാണ് കെ. സുധാകരൻ. തന്നെക്കാണാൻ ചില ബി.ജെ.പിക്കാർ വീട്ടിൽ വന്നെന്നും അതിനെന്താ തെറ്റെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്. കോൺഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞെങ്കിലും അത് ഇപ്പോൾ നടപ്പാക്കുന്നത് രാഹുൽ ഗാന്ധിയാണെന്നും ചാക്കോ കുറ്റപ്പെടുത്തി.

Advertisement
Advertisement